Kerala
ചങ്ങനാശേരി: കൈയിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യ (45) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ലാ പൊലിസിൽ പരാതി നൽകി. ഈ മാസം 16നാണ് കൈയിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്.
എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചു.
എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. എസ്.സന്തോഷാണ് വിദ്യയുടെ ഭർത്താവ്. മക്കൾ: സിദ്ധാർഥ്, സംഗീത്.
Kerala
തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമിച്ച് ഭര്ത്താവ്. ഗുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില് ചികിത്സയിലാണ്.
തിരുവനന്തപുരം പാറശാലയിലാണ് സംഭവമുണ്ടായത്. പാറശeല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭര്ത്താവ് വിജയ പ്രേംകുമാര് ഇവരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയാണ് വിജയ പ്രേംകുമാര് എന്നാണ് ആരോപണം. ഇയാള് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്ദ്ദിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയും വീട്ടില് വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇയാള് കത്തി ഉപയോഗിച്ച് സുനിതയുടെ കഴുത്തിന്റെ പിന്ഭാഗത്ത് ആഴത്തിലുള്ള മുറിവേല്പ്പിക്കുകയായിരുന്നു.
പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല് കഴിഞ്ഞ ദിവസം ഭാര്യയുമായി ഒരു വക്കേറ്റമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിച്ച് മാറ്റാന് കത്തിയെടുത്ത് മുടിമുറിക്കുന്നതിനിടെ കഴുത്തില് മുറിവേല്ക്കുകയായിരുന്നെന്നുമാണ് വിജയ പ്രേംകുമാര് നല്കിയിരിക്കുന്ന മൊഴി.
Kerala
ആലുവ: യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര ഐശ്വര്യ ഫ്ളാറ്റിലെ കോമ്പൗണ്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഫ്ളാറ്റിൽ മൂന്ന് മാസമായി ഒറ്റയ്ക്ക് താമസിക്കുന്ന പാലക്കാട് കല്ലടിക്കോട് സ്വദേശി അനില തോമസിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്.
ഇവർ കാൻസർ ചികിത്സയിലുള്ള സ്ത്രീയാണ്. ഇടയ്ക്കിടെ ഇവർ വളർത്തു നായയുമായി നടക്കാനിറങ്ങാറുണ്ട്. മരിച്ച അനിലയെ കുറിച്ച് ഫ്ളാറ്റിലെ മറ്റുള്ളവർക്കും കാര്യമായ വിവരമില്ല. ഏറെ നാൾ തിരുവനന്തപുരത്ത് ഐടി മേഖലയിൽ ഇവർ ജോലി ചെയ്തിരുന്നതായി ചിലരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഫ്ളാറ്റിൽ താമസിക്കുന്ന സനൽ എന്നയാളുടേതാണ് കാർ. ടാക്സ് കാലാവധി കഴിഞ്ഞതിനാൽ ഇത് റോഡിൽ ഇറക്കാറില്ല. അതിനാൽ കാർ ശ്രദ്ധിക്കാറുമില്ല. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.
District News
തിരുവല്ല: തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ മൂന്നു പേരെ തിരുവല്ല പൊലിസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയിൽ മനോജ് കെ.തങ്കപ്പൻ (52), കാവുംഭാഗം കിഴക്കുംമുറി കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35), തുകലശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് .
തിരുവല്ല തിരുമൂലപുരം സ്വദേശിനിയായ യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിനെ, യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഇതിൽ പ്രകോപിതനായ ഒന്നാംപ്രതി മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തുകയും, വീടിനുള്ളിൽ അതിക്രമിച്ച് കയറി പരാതിക്കാരിയായ യുവതിയും ഇവരുടെ ഭർത്താവ്, ഭർത്താവിന്റെ അനുജൻ, പ്രായം ചെന്ന അമ്മ എന്നിവരെയും സംഘചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
പരിക്കേറ്റ ഇവർ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി മൂന്നുപേരെ പിടികൂടുകയും ചെയ്തു.
തിരുവല്ല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ, സിപിഒമാരായ പി.ആർ.ശ്രീമോൻ, എസ്.എസ്. മഹേഷ്, ബി. നിതിൻകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് തിരുവല്ല ജുഡീഷ്ൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
District News
അടൂര്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈറ്റില് എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്ക്കു തടവും പിഴയും.
യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാന് ഇടനിലനിന്ന ഒന്നാംപ്രതി കുരമ്പാല പറന്തല് പുല്ലുപറമ്പില് പുത്തന്വീട്ടില് ജോളി സ്റ്റാന്ലിനെ(57) മൂന്നുമാസവും 1000 രൂപ പിഴയും രണ്ടാം പ്രതിയായ തിരുവല്ല കവിയൂര് താഴത്ത് ഉപ്പന്കര വീട്ടില് മുരളീധരന് നായരെ(72) ആറു വര്ഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയും മൂന്നാം പ്രതി ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പില് ബിജുമോനെ (നവാസ്-55) 37 വര്ഷവും ഒന്പത് മാസവും തടവും 3,03,000 രൂപ പിഴയും നാലാം പ്രതി തിരുവല്ല കവിയൂര് ഞാലികണ്ടംതാഴത്ത് ഉപ്പന്കര വീട്ടില് സതീഷ് കുമാര്നെ(40) നാലുവര്ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂര് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഉത്തരവായി.
മണക്കാല സ്വദേശിയായ യുവതിയെ ജോലി വാങ്ങി നല്കാമെന്നു പ്രലോഭിപ്പിച്ച് പണം കൈപ്പറ്റുകയും തുടര്ന്ന് ഇവരെ കുവൈറ്റില് എത്തിച്ച ശേഷം പുറത്തുവിടാതെ ഒരു മുറിയില് പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
2013ലാണ് പരാതിക്കാസ്പദമായ സംഭവം. അവിടെനിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഉപദ്രവിക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു.
2014ലാണ് പ്രതികള്ക്കെതിരേ കേസ് രജിസ്റ്റര് ചെയ്തത്. അടൂര് എസ്ഐയായിരുന്ന ജി. സുനില്കുമാര് എഫ്ഐആര് രജിസ്റ്റര് ചെയ്ത കേസില് 2022ല് അടൂര് എസ്എച്ച്ഒയായിരുന്ന ഡി. പ്രജീഷാണ് അന്വേഷണം പൂര്ത്തിയാക്കി കോടതിയില് കുറ്റപത്രം സമര്പ്പിച്ചത്. കേസിന്റെ വിചാരണ സമയത്ത് പ്രതികള് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ടായി.
അടൂര് സ്റ്റേഷനിലെ എഎസ്ഐ ഹരികൃഷ്ണന്, സിപിഒ മനോജ് എന്നിവരാണ് വിചാരണ നടപടികള് വിജയകരമായി പൂര്ത്തിയാക്കുന്നതിനു സഹായിച്ചത്. പ്രോസിക്യൂഷനുവേണ്ടി റോഷന് തോമസ് ഹാജരായി. കോടതി നടപടികള് കോര്ട്ട് ലൈസന് ഓഫീസര് എഎസ്ഐ ദീപാകുമാരി ഏകോപിച്ചു.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്.
യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയികുകയും ചെയ്തു. പൊലിസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു.
കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് നൽകി. മദ്യലഹരിയിലായിരുന്നു യുവാവ്. തന്നെ ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടി.
കേസെടുത്ത വട്ടപ്പാറ പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള റസ്റ്റോറന്റില് പാചകക്കാരനാണ് ഷാനവാസ്.
Kerala
തിരുവനന്തപുരം: പൂവച്ചലിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
കഴക്കൂട്ടം: ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കാത്തതിനെത്തുടർ ന്ന് യുവതി ഭർതൃവീട് അടി ച്ചു തകർത്തു. കമ്പിപ്പാര ഉപയോഗിച്ച് വാതിലും ജനലുകളുമാണ് തല്ലിത്തക ർത്തത്. തല്ലിത്തകർത്ത് ഭാര്യ. ആറ്റിപ്ര പൗണ്ട് കടവ് മണ്ണാംവിളാകം വീട്ടിൽ മധുവിനും മക്കൾക്കും നേരെയാണ് അതിക്രമമുണ്ടാ യത്. സംഭവത്തിൽ മധുവി ന്റെ ഭാര്യ സൗമ്യ(37)യ്ക്ക് എതിരേ തുമ്പ പൊലിസ് കേസെടുത്തു. 70,000 രൂപയുടെ നഷ്ടം സംഭവിച്ചതാ യി മധു പരാതിയിൽ പറ യുന്നു. മധുവിനെയും മക്കളെയും സൗമ്യ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് തിരിച്ചെത്തിയ സൗമ്യ വീട്ടിൽ താമസിക്കാൻ അനുവാദം ചോദിച്ചെങ്കിലും മധു ഇതിന് സമ്മതിച്ചിരുന്നില്ല.
ഇരുമ്പ് കമ്പിപ്പാരയുമായി കോരാളംകുഴിയിലുള്ള വീട്ടിലെത്തിയ സൗമ്യ, വീട്ടുറ്റത്ത് നിൽക്കുകയായിരുന്ന മധുവിനെ ആക്രമിക്കു കയായിരുന്നു. ഭയന്ന മധുവും മകനും വീടിനുള്ളിൽ കയറി കതകടച്ചതോടെ, സൗമ്യ കമ്പിപ്പാര ഉപയോഗിച്ച് മുൻവശത്തെ ഹാളിന്റെ ജനൽ ഗ്ലാസുകൾ തകർക്കുകയായിരുന്നു. തേക്കി ൻ തടിയിൽ തീർത്ത മുൻവാതിൽ അടിച്ചുപൊളിച്ച് അകത്തുകയറിയ സൗമ്യ പിന്നീടും ഭീഷണി തുടർന്നു.
National
ചെന്നൈ: ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിലെ മുഖ്യ പ്രതിയായ യുവതിയും പിടിയിൽ. ഒഡീഷ സ്വദേശി ഭഗബതി മാജിയെ മണിപ്പുരിലെ ജിരിബാം ജില്ലയിലെ കാശിംപുരിൽനിന്നാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഭർത്താവ് ആസാം സ്വദേശി മണിക് ഉദ്ദിൻ ലസ്കറിനെ (22) പോലീസ് ഇന്നലെ പിടികൂടിയിരുന്നു.
ഈമാസം അഞ്ചിനാണ് ന്യൂഡൽഹി-തമിഴ്നാട് എക്സ്പ്രസിലെ ഉപേക്ഷിക്കപ്പെട്ട ചുവന്ന സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ഒഡീഷ സ്വദേശിനി ഹയാത്തുൻ നിഷ (38) ആണെന്നു തിരിച്ചറിഞ്ഞു.
Kerala
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികൻ അറസ്റ്റിൽ. കോഴിക്കോട് ബാലുശേരി കാക്കൂര് സ്വദേശി ചാലങ്ങോട്ട് മനയില് ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ്സംഭവമുണ്ടായത്. കോഴിക്കോട് നിന്നും കണ്ണൂര് ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്ടിസി ബസില് യാത്ര ചെയ്യുകയായിരുന്ന വടകര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
ബസ് മാനാഞ്ചിറ എത്തിയപ്പോള് യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈവെച്ചുകൊണ്ട് ബിജു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും സംഭവത്തില് ഇടപെടുകയും ബസ് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില് നടക്കാവ് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ശ്രീജേഷിന്റെ നേതൃത്വത്തില് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില് ഹാജരാക്കിയ ബിജുവിനെ റിമാന്ഡ് ചെയ്തു.
Kerala
കോഴിക്കോട്: താമരശേരിയിൽ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശേരി കൈതപ്പൊയില് തെക്കെപറമ്പില് റഷീദിന്റെ ഭാര്യ ജസീന (30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറോടെ കൈതപ്പൊയിലിലെ വീട്ടില്നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര് തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്കിയ പരാതിയില് പറയുന്നു.
വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള് ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില് കാക്കപ്പുള്ളിയുണ്ട്. അവസാനമായി കാണിച്ച മൊബൈല് ഫോണ് ലൊക്കേഷന് പേരാമ്പ്രയാണ്. താമരശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കള് പരാതി നല്കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് താമരശേരി പോലീസ് സ്റ്റേഷനില് അറിയിക്കണമെന്ന് അധികൃതര് അറിയിച്ചു. ഫോണ്: 04952222240, 9497975716, 9406414401.
District News
തളിപ്പറമ്പ്: പത്തുലക്ഷത്തിന്റെ വ്യക്തിഗത ലോണിന് അപേക്ഷിച്ച യുവതിയുടെ അക്കൗണ്ടിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറന്പ് അടിക്കുംപാറ മറിയം പള്ളിക്കു സമീപത്തെ സി.കെ. സക്കീനയാണ് എറണാകുളത്തെ ധനി ഇന്ത്യ ബുൾസ് ധന കന്പനിയിലെ രണ്ടു പേർക്കെതിരേ തളിപ്പറന്പ് പോലീസിൽ പരാതി നൽകിയത്.
എറണാകുളം ഇടപ്പള്ളിയിലെ ധനകാര്യസ്ഥാപനം രണ്ടു ശതമാനം പലിശയിൽ വ്യക്തിഗത വായ്പ നൽകുന്നുണ്ടെന്ന ഇൻസ്റ്റഗ്രാം സന്ദേശം കണ്ടതിനെത്തുടർന്നായിരുന്നു ഇവർ പത്തുലക്ഷം രൂപ വായ്പയ്ക്കായി അപേക്ഷിച്ചത്. സ്ഥാപനത്തിലെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്ന അൻസർ, വിഷ്ണു എന്നിവർ വായ്പ ലഭ്യമാക്കുന്നതിന് ജിഎസ്ടി, ഇൻഷ്വറൻസ് എന്നിവയിലേക്ക് പണം അടയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു.
വായ്പ പാസാകുന്പോൾ ഇതു തിരിച്ചു ലഭിക്കുമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. ഇതു പ്രകാരം പലതവണകളായി 40 ലക്ഷം രൂപ ഗൂഗിൾ പേ വഴിയും ബാങ്ക് വഴിയുമായി അയച്ചു കൊടുത്തെങ്കിലും വായ്പയോ അടച്ച പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
District News
കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് സാഹസികമായി പിടികൂടി. കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസൺ (30) ആണ് പിടിയിലായത്. കായംകുളം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് കേസെടുത്തു.
കൃഷ്ണപുരം കാപ്പിൽ കിഴക്ക് സ്വദേശിനിയും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം റാം കിഷോറിന്റെ ഭാര്യയുമായ രജനിയുടെ മാലയാണ് കവർന്നത്. കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപം രജനി നടത്തുന്ന ബിൽഡിംഗ് പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് ഇന്നലെ ഇയാൾ എത്തിയത്.
സംസാരിച്ചു നിൽക്കുന്നതിനിടെ രജനിയുടെ പിന്നിൽനിന്നും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും അതു തടയുന്നതിനിടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
മാലയുമായി മോഷ്ടാവ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രജനി ഓടിയെത്തി സ്കൂട്ടറിൽ ബലമായി പിടിച്ചു.
യുവതി പിടിവിടുന്നില്ലന്ന് കണ്ടപ്പോൾ ഇയാൾ യുവതിയെ റോഡിൽ വലിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചു, മുന്നോട്ട് നീങ്ങിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മോഷ്ടാവിനെ വളഞ്ഞുപിടിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
District News
റാന്നി : മോതിരവയൽ സ്വദേശിനിയായ യുവതിയെ തലയ്ക്കടിച്ച് മാരകമായി പരിക്കേൽപിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. റാന്നി പഴവങ്ങാടി കരികുളം മോതിരവയൽ കുന്നുംപുറത്ത് വീട്ടിൽ ദിലീപ് കുമാർ (44) നെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11ഓടെയാണ് കേസിനാസ്പദമായ സംഭവം. മുൻപ് ഇവർ ഒന്നിച്ചു കഴിഞ്ഞു വരികയായിരുന്നുവെന്ന് പറയുന്നു.
സ്ഥിരമായി പ്രശ്നങ്ങളുണ്ടായതിനേ തുടർന്ന് യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. അവിടെ എത്തിയാണ് ദിലീപ് കുമാർ ഒരു ഫ്യൂസ് കാരിയർ കൊണ്ട് യുവതിയുടെ തലയിൽ അടിച്ച് മാരകമായി പരിക്കേൽപിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത റാന്നി പോലീസ് സബ് ഇൻസ്പെക്ടർ എസ്. സിബിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിക്ക് റെയിൽവേ പോലീസിന്റെയും ആർപിഎഫിന്റെയും സമയോചിതമായ ഇടപെടലിലൂടെ പുതുജീവിതം. സംഭവത്തിന്റെ സിസിടിവി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സെക്കന്ദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിലാണ് അപകടം സംഭവിച്ചത്. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്തതിന് തൊട്ടുപിന്നാലെ ഓടിച്ചെന്ന് കയറാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബാലൻസ് തെറ്റുകയായിരുന്നു. യുവതി ട്രാക്കിലേക്ക് വീഴുന്നത് കണ്ട് നിമിഷനേരം കൊണ്ട് സ്ഥലത്ത് ഓടിയെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് സിപിഒ വിനോദ്, ആർപിഎഫ് ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ ചേർന്ന് ഇവരെ സുരക്ഷിതമായി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
Kerala
കാസർഗോഡ്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ ദീപ (23) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആണ് മരണപ്പെട്ടത്. അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടിൽ വച്ചാണ് ദീപ വിഷം കഴിച്ചത്.
Kerala
അരൂർ: കോഴിക്കോട് സ്വദേശിയായ യുവതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റഎ മകൾ നേഹ കൃഷ്ണനെ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം.
തിങ്കളാഴ്ച അപകടം നടന്ന ഇതേസ്ഥലത്ത് രണ്ട് ദിവസം മുൻപ് മാവേലി എക്സ്പ്രസിൽനിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചി കല്ലിൽ അബ്ദുൾ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.
District News
ഹരിപ്പാട്: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ ഹൂഗ്ലി സ്വദേശി മിറാജുൽ (26) ആണ് പിടിയിലായത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവതിയും പ്രതിയും ഹരിപ്പാട്ടുള്ള ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. രാവിലെ സ്ഥാപനത്തിലെത്തിയ യുവതിയെ മിറാജുൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവതി ബഹളം വച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതി നേരിട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ബംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനി ലാവണ്യ (21) ആണ് ആണ് മരിച്ചത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ പ്രതി ചേതന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിസി റോഡിലുള്ള പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകിട്ട് ആറോടെ ലാവണ്യ ബസ് കാത്തുനിൽക്കുന്ന സമയത്താണ് പ്രതി അരികിലെത്തിയത്. ചേതൻ ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തത് കണ്ട് ഭയന്നോടിയ ലാവണ്യയെ ഇയാൾ പിന്തുടർന്ന് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ആയുധം അവിടെത്തന്നെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപെട്ടത്.
ചോരയിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ നാട്ടുകാർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില് യുവതി മരിച്ചു. തിക്കോടി സ്വദേശിനി തീർഥ ( 23 )ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് കോമത്തുകര മേൽ പാലത്തിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: യുവതിയെ ഭര്തൃവീട്ടില് മരിച്ച നിലയില് കണ്ടെത്തി. കാവ്യ എന്ന മുപ്പതുകാരിയാണ് മരിച്ചത്.
ശ്രീകാര്യം വിളവൂര്ക്കല് ആണ് സംഭവം. ജനാലയില് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം നടന്നത്. എട്ട് വര്ഷം മുന്പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്.
കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
District News
അമ്പലവയല്: ഫാന്റെ റോക്കിന് സമീപം നന്ദന്കവലയിലെ ക്വാറിക്കുളത്തില് ചാടിയ യുവതിയെ നാട്ടുകാരും അഗ്നി-രക്ഷാസേനയും ചേര്ന്ന് രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ 11.30 ഓടെയാണ് അമ്പുകുത്തി സ്വദേശിനിയായ യുവതി വെള്ളക്കെട്ടില് ചാടിയത്. സ്കൂട്ടറില് എത്തിയ യുവതി ക്വാറിയുടെ മറുഭാഗത്തെ ഉയര്ന്ന തിട്ടയിലേക്ക് നടന്നുകയറിയശേഷം കുളത്തില് ചാടുകയായിരുന്നുവെന്ന് പ്രദേശവാസികള് പറഞ്ഞു.
കുളത്തിനടുത്ത് ഉണ്ടായിരുന്ന ഗോപി, ബബീഷ്, ദിലീപ് എന്നിവര് പിന്നാലെ ചാടിയാണ് യുവതി മുങ്ങിത്താഴുന്നത് ഒഴിവാക്കിയത്. പിന്നാലെ ഫയര് ആന്ഡ് റസ്ക്യു ടീമെത്തി രക്ഷാപ്രവര്ത്തനം പൂര്ത്തിയാക്കുകയായിരുന്നു. ചാട്ടത്തില് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ പ്രാഥമിക ചികിത്സ നല്കിയശേഷം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: ഓട്ടോയില് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവര് പിടിയിൽ. പനങ്ങാട് സ്വദേശി മിഥുന് (34)ആണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്.
ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു. മിഥുന് അടിപിടി ഉള്പ്പടെ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.
Kerala
തൃശൂർ: യുവതിയുടെ വീട്ടുമുറ്റത്തേയ്ക്ക് അതിക്രമിച്ച് കയറി പടക്കം എറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി തളിക്കുളം സ്വദേശി ഭഗീഷ് പൂരാടനും ബിജെപി പ്രവർത്തകനായ തമ്പാൻ കടവ് സ്വദേശി ശ്രീജിത്തും ആണ് അറസ്റ്റിലായത്.
തളിക്കുളം നമ്പിക്കടവ് ബീച്ച് സ്വദേശിയായ യുവതിയുടെ വീട്ടുമുറ്റത്തേക്ക് പടക്കമറിയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പ്രതികൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
Kerala
കോതമംഗലം: വളവിൽ വീശിയെടുത്ത സ്വകാര്യ ബസില്നിന്നുപുറത്തേക്കു തെറിച്ചുവീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്സന്റ് പ്രോവിന്സ് അംഗം സിസ്റ്റര് ഹെയ്സ്ലെറ്റി (56) നാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ 8.20ഓടെ കോഴിപ്പിള്ളി ഗവ. എല്പി സ്കൂളിനു സമീപത്തെ വളവിലായിരുന്നു അപകടം. ബസ് ജീവനക്കാര് വാഹനത്തിന്റെ ഡോര് അടയ്ക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം.
വാഴക്കുളത്തുനിന്ന് കോതമംഗലത്തേക്കു വരികയായിരുന്ന സ്വകാര്യ ബസില് എസ്ഡി പ്രോവിന്ഷ്യല് ഹൗസിനു സമീപത്തുള്ള ബോയ്സ് ടൗണ് സ്റ്റോപ്പില്നിന്നാണ് സിസ്റ്റര് കയറിയത്. തൊട്ടടുത്ത സ്റ്റോപ്പായ പോത്താനിക്കാടിനു തിരിയുന്ന കവലയില് ആളെ ഇറക്കി കയറ്റിയ ശേഷം ഏതാനും മീറ്റര് മുന്നോട്ടെത്തിയപ്പോഴാണ് അപകടം.
അപകടത്തില് പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്ന്ന് തൊട്ടു പിന്നാലെയെത്തിയ കാറില് കോതമംഗലം സെന്റ് ജോസഫ് ധര്മഗിരി ആശുപത്രിയില് എത്തിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതില് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. സിസ്റ്റർ അപകടനില തരണം ചെയ്യുന്നതേയുള്ളൂവെന്ന് ആശുപത്രി അധികൃതര് പറഞ്ഞു.
അധ്യാപികയായിരുന്ന സിസ്റ്റര് ഹെയ്സ്ലെറ്റ് ഊന്നുകല് ലിറ്റില് ഫ്ലവര് ഹൈസ്കൂളില്നിന്നു കഴിഞ്ഞ അധ്യയന വര്ഷം അവസാനമാണ് വിരമിച്ചത്. രാജപുരം പുത്തേത്ത് കുടുംബാംഗമാണ്. ഇന്നലെ മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല് സെന്ററില് ഒരു യോഗത്തിൽ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് അപകടം. കോതമംഗലം പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: ആറ്റുകാലില് വാടകവീട്ടില് യുവതി ജീവനൊടുക്കി. വര്ക്കല സ്വദേശിനി ആരതി(26)യെയാണ് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ഭര്ത്താവിന്റെ പീഡനത്തെ തുടര്ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഒന്നരവര്ഷം മുമ്പായിരുന്നു ആരതിയുടേയും അതുലിന്റെയും വിവാഹം. അന്പത് പവന് സ്വര്ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്കിയിരുന്നു. അതുല് പലഘട്ടങ്ങളിലായി ഇത് പണയം വയ്ക്കുകയും ഏറ്റവും ഒടുവില് എട്ട് ലക്ഷം രൂപയ്ക്ക് സ്വര്ണം വില്ക്കുകയും കാര് വാങ്ങുകയും ചെയ്തിരുന്നു.
ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല് ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള് ആരതി അമ്മയ്ക്ക് അയച്ചുനല്കിയിരുന്നു.
വെള്ളിയാഴ്ച രാത്രി അതുലും ആരതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ അതുല് വീട്ടില് നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056
Kerala
കോട്ടയം: പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് .
ഇന്ന് രാവിലെ ഒമ്പതോടെയാണ് ഇവർ ആറ്റിൽ ചാടിയത്. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിന് പിന്നാലെ ഉച്ചയ്ക്ക് 12ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. ഇവർ ജീവനൊടുക്കാൻ ഇടയായ കാരണം എന്താണെന്ന് വ്യക്തമല്ല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്:1056, 0471-2552056
National
ന്യൂഡൽഹി: പശ്ചമി ഡൽഹിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് ഖയാല പ്രദേശത്താണ് സംഭവം.
24 വയസുള്ള യുവതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതമാണെന്ന് സംശയിക്കുന്നതായും ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മൃതദേഹം ഡിഡിയു ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
ബംഗളൂരു: കാമുകനൊപ്പം ചേർന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി ഒളിവിൽപോയ യുവതിയെ പോലീസ് പിടികൂടി. പുതുച്ചേരിയിൽനിന്നാണു മുഖ്യപ്രതി ശ്വേത (25) പിടിയിലായത്. കാമുകൻ കെന്നത്തിനൊപ്പമാണ് ശ്വേത കൊലപാതകം ആസൂത്രണം ചെയ്തത്. സീഗേഹള്ളിയിൽ കെആർ പുരം പോലീസ് സ്റ്റേഷനു സമീപത്തെ അപ്പാർട്ട്മെന്റിൽ 22 നായിരുന്നു അരുംകൊല.
സോമസുന്ദർ(52), ഭാര്യ മുത്തുലക്ഷ്മി(48), ഇളയമകൾ സുപ്രിയ(19) എന്നിവരാണു കൊല്ലപ്പെട്ടത്. ഒളിവിൽപോയ കാമുകനായി അന്വേഷണം നടന്നുവരികയാണ്. രണ്ടു മാസക്കാലമായി കാമുകനൊപ്പമായിരുന്നു ശ്വേത താമസിച്ചിരുന്നത്. മാതാപിതാക്കൾ ഇതു ചോദ്യം ചെയ്തതോടെ ഇവരെ കൊലപ്പെടുത്താൻ ശ്വേത കാമുകനൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നു.
Kerala
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.
വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുൻപും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.
National
ലണ്ടൻ: യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഗഗൻദീപ് സിംഗിന് കോടതി 34 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 2024 ജൂണിൽ തായ്ലൻഡിൽ നിന്നു മടങ്ങുമ്പോൾ ഒരു പെട്ടി യുകെയിൽ എത്തിക്കണമെന്ന് ആവശ്യവുമായാണ് ഗഗൻദീപ് (34) യുവതിയെ സമീപിച്ചത്. യുവതി വിസമ്മതിച്ചപ്പോൾ ബർമിങ്ഹാം എയർപോർട്ടിൽ നിന്നു മുഖംമൂടി ധരിച്ച ചിലർ ഇവരെ ലണ്ടനിലേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പടിഞ്ഞാറൻ ലണ്ടനിലെ ഒരു വീട്ടിലെത്തിച്ച യുവതിയെ ഗഗൻദീപ് സിംഗ് രണ്ട് തവണ ബലാത്സംഗം ചെയ്തു. ഒരുദിവസം മുഴുവൻ മർദിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 34 വർഷത്തെ ശിക്ഷയിൽ ഗഗൻദീപ് സിംഗ് 28 വർഷം ജയിലിൽ കഴിയണം. 18 വർഷം കഴിഞ്ഞേ പരോൾ നൽകൂ.
Kerala
കാസർഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. കാസർഗോട്ട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ കേസെടുത്തത്.
പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്.
ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
National
ദാവൺഗരെ: യുവതിയെ മയക്കുമരുന്നു നൽകിയശേഷം പത്തു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി.
പ്രതികളിലൊരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
യുവതിയുടെ പരാതിയിൽ പത്തു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
District News
ചവറ : ചവറയില് കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴിന് ചവറ ഭരണിക്കാവിന് സമീപത്തെ ബിസി ലൈബ്രറിക്ക് സമീപമായിരുന്നു ആദ്യം പന്നിയെ നാട്ടുകാര് കണ്ടത്. ഉടന് തന്നെ നാട്ടുകാര് വിവരം വാര്ഡംഗത്തെ അറിയിക്കുകയും തുടര്ന്ന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള് ജാഗ്രത പാലിക്കണം എന്നറിയിക്കുകയും ചെയ്തു.
തുടര്ന്ന് രാത്രി 9.50ഓടെ പുതുക്കാട് നാഗരുനട ഭാഗത്ത് കാട്ടു പന്നിയെ നാട്ടുകാര് കണ്ടു. ഇതിനിടയില് വീടിന് പുറത്ത് നിന്ന സ്ത്രീയെ പന്നി ഇടിച്ചിട്ടു.
ഇവരെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി.കാട്ടു പന്നിയിറങ്ങിയത് കാരണം ജനങ്ങള് പരിഭ്രാന്തിയിലാണ്.വലിയ കാട്ടു പന്നിയെയാണ് കണ്ടതെന്നാണ് നാട്ടുകാര് പറയുന്നത്. ഒരു മാസം മുമ്പ് പന്മന കളരി ഭാഗത്തും പന്നിയെ കണ്ടെന്നും വിവരമുണ്ട്.
Kerala
കൊച്ചി: വഴിയാത്രക്കാരിയായ യുവതിയുടെ പിന്ഭാഗത്തു കയറിപ്പിടിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊര്ജിതം. കഴിഞ്ഞ മേയ് 11ന് അയ്യപ്പന്കാവ് ഭാഗത്തായിരുന്നു സംഭവം.
സ്കൂട്ടറിലെത്തിയ യുവാവ് ജോലി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന യുവതിയോട് ആദ്യം അയ്യപ്പന്കാവിലേക്കുള്ള വഴി ചോദിച്ചു. യുവതി വഴി പറഞ്ഞുകൊടുത്ത ശേഷം ഇയാള് സ്കൂട്ടറില് അല്പദൂര മുന്നോട്ടു പോയ ശേഷം യു ടേണ് എടുത്ത് പുറകിലൂടെയെത്തി യുവതിയുടെ പിന്ഭാഗത്തു പിടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില് പകച്ചുപോയ യുവതി ബഹളം വച്ചതിനെത്തുടര്ന്ന് വഴിയാത്രക്കാര് ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. ഇയാള് സഞ്ചരിച്ച എന്ഡോര്ക്ക് സ്കൂട്ടര് കണ്ടെത്തിയെങ്കിലും സിസിടിവിയില് നമ്പര് വ്യക്തമല്ലാത്തതു പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വെളുത്ത നിറത്തിലുള്ള ഷോര്ട്സും മെറൂണ് കളര് ടീ ഷര്ട്ടും ഹെല്മറ്റും ധരിച്ചെത്തിയ യുവാവ് ചാത്യാത്ത്- പച്ചാളം വഴിയാണ് അയ്യപ്പന്കാവിലേക്ക് എത്തിയത്. വാഹനത്തിന്റെ മുന്വശത്തെ മഡ് ഗാര്ഡ് കറുത്ത നിറത്തിലുള്ളതാണ്. 50 ലധികം സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിച്ചിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് 9497980402, 9497932845 എന്നീ നമ്പറുകളില് ബന്ധപ്പെടണമെന്ന് എറണാകുളം നോര്ത്ത് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കുറ്റ്യാടിയില് ഒഴുക്കില്പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല് തോട്ടത്തില്കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. കാല്വഴുതിവീണ അഞ്ച് വയസുകാരി മകളെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ ഒഴുക്കില്പ്പെടുകയായിരുന്നു.
തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകളും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്വഴുതി വെള്ളത്തില് വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്പ്പെടുകയായിരുന്നു. ഫയര്ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില് രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല. തെരച്ചില് തുടരുകയാണ്.
District News
ഏറ്റുമാനൂർ: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം മുണ്ടകപ്പാടം കൊച്ചുകളത്തിൽ റോയി കുര്യന്റെ (റിട്ട. എസ്ഐ) മകൾ ആഷ്ലി റോയി (26) ആണ് മരിച്ചത്.
അടിച്ചിറയിൽ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് ആഷ്ലിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് തെള്ളകം പുഷ്പഗിരി സെന്റ് തോമസ് പള്ളിയിൽ. മാതാവ്: റീന. സഹോദരങ്ങൾ: എഡ്രിൻ, എബിൻ.
District News
ചിങ്ങവനം: മദ്യലഹരിയില് യുവതി ഓടിച്ച കാര് ബൈക്കില് ഇടിച്ചുകയറി അപകടം. തുടര്ന്ന് പുറത്തിറങ്ങിയ യുവതി റോഡിൽ ബഹളംവച്ച് നാട്ടുകാരെ കൈയേറ്റവും ചെയ്തു. എംസി റോഡില് കുറിച്ചി അഞ്ചല്കുറ്റി കവലയിലാണ് ഇന്നലെ നാടകീയ രംഗങ്ങള് അരങ്ങേറിയത്.
കാര് ബൈക്കില് ഇടിച്ചതിനെത്തുടര്ന്നുണ്ടായ തര്ക്കത്തില് യുവതി റോഡില് കൂടിനിന്നവരെയടക്കം കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണ് നാട്ടുകാര് പറയുന്നത്. എംസി റോഡിലേയ്ക്ക് കയറുന്നതിനിടയില് ഇവരുടെ കാര് ബൈക്കില് തട്ടുകയായിരുന്നു.
ഉടന് തന്നെ പുറത്തിറങ്ങിയ യുവതി കൈയില് ഉണ്ടായിരുന്ന വലിയ കുട എടുത്ത് ബൈക്ക് യാത്രക്കാരനെയും തടസം പിടിക്കാന് എത്തിയവരെയും തല്ലുകയായിരുന്നു. യുവതി മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികള് പറഞ്ഞു.
പോലീസിനെ വിവരം അറിയിച്ചതിനെ തുടര്ന്ന് ചിങ്ങവനം പോലിസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത ശേഷം വിട്ടയച്ചു.
National
തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ടിവികെയുടെ രണ്ട് പ്രാദേശിക നേതാക്കൾ അറസ്റ്റിലായി. തൂത്തുക്കുടി, രാമനാഥപുരം ജില്ലക്കാരാണ് പ്രതികൾ. തമിഴ്നാട്ടിലെ വോട്ടെണ്ണലിന് തലേന്ന് മേയ് മൂന്നിനാണ് തൂത്തുക്കുടി ശ്രീവൈകുണ്ടഠം സ്വദേശിയായ യുവതി പീഡനത്തിനിരയായത്.
ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കാറിൽവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയതിന് ശേഷം ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ശ്രീവൈകുണ്ഠം വനിത പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ബാലസുബ്രമണ്യത്തിനെയും ജയബാലിനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ഡിഎംകെയെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിജയ് നിർവഹിക്കണമെന്ന് കനിമൊഴി എംപി വിമർശിച്ചു. ക്രമസമാധാന തകർച്ചയിൽ ഡിഎംകെ സർക്കാരിന്റെ വഴിയിൽ തന്നെയാണെന്ന് കെ.അണ്ണാമലൈ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.
District News
ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ ബസിൽ സഹയാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
ഇന്നലെ വെളുപ്പിന് 4.30ന് ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയായ യുവതി, പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്ക് മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു. കൊച്ചിയിൽനിന്നു ബസിൽ കയറിയ പ്രതി, യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്.
ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വച്ചതോടെ പ്രതി മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം.
ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കെഎസ്ആർടിസി സ്റ്റാൻഡ് പ്രധാന ഓഫീസിന് പിൻവശത്തുള്ള ബെഞ്ചിൽ സ്ത്രീ കിടന്നുറങ്ങുകയായിരുന്നു ഈ സമയത്താണ് പ്രതി എത്തുന്നതും പീഡനം നടത്തുന്നതും.
അധികൃതരുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കൊച്ചി: ആണ്സുഹൃത്തിനെ കത്തിമുനയില് നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്. എറണാകുളം സ്വദേശി സഞ്ജയ് (30) ആണ് എറണാകുളം സെന്ട്രല് പോലീസിന്റെ പിടിയിലായത്. ഇയാള് കൊലപാതകമടക്കം നിരവധി കേസുകളില് പ്രതിയാണ്. സൗത്ത് റെയില്വേ മേല്പ്പാലത്തിന് സമീപത്തുനിന്നാണ് ഇയാള് ഇന്നലെ വൈകുന്നേരം പിടിയിലായത്.
നിരവധി കേസുകളില് പ്രതികളായ കൊല്ലം ചാത്തന്നൂര് സ്വദേശി രാഹുല് (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവര് മൂന്നുപേരും ചേര്ന്നാണ് യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ചതെന്ന് സെന്ട്രല് പോലീസ് പറഞ്ഞു.
സെന്ട്രല് അസിസ്റ്റന്റ് പോലീസ് കമ്മീഷണര് പ്രേമാനന്ദ കൃഷ്ണയുടെ മേല്നോട്ടത്തില് സെന്ട്രല് എസ്എച്ച്ഒ ജിജോയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷന് എതിര്വശം കാടുപിടിച്ചുകിടക്കുന്ന ബ്യൂമോണ്ട് ഹോട്ടല് സമുച്ചയത്തിലായിരുന്നു സംഭവം.
സംഭവത്തെത്തുടര്ന്ന് നഗരത്തില് കാലങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില് പോലീസ് പരിശോധന നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര് കാളിരാജ് മഹേഷ്കുമാര് പറഞ്ഞു. വരും ദിവസങ്ങളില് പോലീസ് പരിശോധന ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനടുത്ത് വിവേകാനന്ദ റോഡിലുള്ള ബ്യൂമോണ്ട് ഹോട്ടല് സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് പ്രദേശവാസികള് പറയുന്നു. സന്ധ്യ മയങ്ങിയാല് മദ്യപസംഘങ്ങളും പിടിച്ചുപറിക്കാരുമൊക്കെ ഇവിടെ തമ്പടിക്കാറുണ്ട്. കമിതാക്കളില് പലരും ഇവിടെ എത്താറുണ്ടെന്നും പ്രദേശത്തെ കച്ചവടക്കാര് പറഞ്ഞു. ഏഴു നിലകളിലുള്ള ഈ ഹോട്ടല് തര്ക്കത്തെത്തുടര്ന്ന് ഏറെനാളായി അടഞ്ഞുകിടക്കുകയാണ്.
Kerala
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ(26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
വിദേശത്ത് ജോലിക്ക് പോകാനായി ബംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് രണ്ട് മാസങ്ങൾക്ക് മുൻപാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുമ്പാണ് രോഗലക്ഷണം കണ്ടത്.
ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിലാണ് ചികിത്സിച്ചത്. പിന്നീട് വീണ്ടും രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയാണ് മരണംസംഭവിച്ചത്.
Kerala
കൊച്ചി: പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. പരേതരായ ദയാനന്ദന്റെയും വിജയമ്മയുടെയും മകളാണ്.
വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10ന് പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു.
ഉടൻ തന്നെ ട്രെയിൻ നിർത്തി യുവതിയെ പുറത്തെടുത്തെങ്കിലും മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. അപകടത്തെ തുടർന്നു 45 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ഭർത്താവ്: ബൈജു. മക്കൾ: ദേവാനന്ദ്, ദേവനന്ദിത.
Kerala
കൊച്ചി: യാത്രക്കാരിക്കുനേരേ അശ്ലീല ആംഗ്യങ്ങള് കാട്ടി സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ലോറി ഡ്രൈവർക്ക് രണ്ടു വര്ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി വിളയംകോട് വാരിയംവിള വീട്ടില് ജി. പ്രിന്സിനെയാണു എറണാകുളം ഒന്നാം ക്ലാസ് ജുഡീഷല് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2020 സെപ്റ്റംബര് 17ന് രാവിലെ പൈപ്പ്ലൈന് സിഗ്നലില് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി യാത്ര ചെയ്തിരുന്ന ബസിന്റെ ദിശയില് വലതുവശത്ത് നിര്ത്തിയ ലോറിയുടെ ഡ്രൈവര് അശ്ലീല ചേഷ്ടകള് കാട്ടിയതിനുപുറമെ ബസില്നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുകയായിരുന്ന പരാതിക്കാരിയെ ലോറിയില് പിന്തുടര്ന്നും ശല്യം ചെയ്തെന്നാണു പരാതി.
ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലന് ഇ. ബൈജുവിന്റേതാണ് ഉത്തരവ്. അശ്ലീല വാക്കുകള് കൊണ്ടോ അംഗവിക്ഷേപങ്ങള് കൊണ്ടോ സ്ത്രീത്വം അപമാനിക്കല്, പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ട കാട്ടല് എന്നീ കുറ്റങ്ങള്ക്കുള്ള ഇന്ത്യന് ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും വകുപ്പുകള് പ്രകാരമാണു ശിക്ഷ. യുവതിയുടെ പരാതിയില് പാലാരിവട്ടം പോലീസാണ് പ്രഥമവിവര റിപ്പോര്ട്ട് രജിസ്റ്റര് ചെയ്തത്.
District News
അടൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റം. ബംഗളുരുവിൽ നിന്ന് കൈക്കുഞ്ഞുമായി അടൂരിലെത്തിയ യുവതിയും സമരക്കാരുമായാണ് തർക്കമുണ്ടായത്. യുവതിയോടൊപ്പം ബന്ധുക്കളായ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.
കായംകുളം വരെ ട്രെയിനിൽ യാത്ര ചെയ്ത ശേഷം ബസിൽ അടൂരിലെത്തിയ ഇവർ, പുനലൂരിലേക്ക് പോകുന്നതിനായി കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സമരക്കാർ ബസ് തടഞ്ഞതിനേ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്.
രോഗിയായ കൈക്കുഞ്ഞുമായി കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ യാത്രതിരിച്ചതായും ഇവിടെ ഹർത്താലാണന്നുള്ള വിവരം അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു.
Kerala
തൃശൂർ: ഒരേ കയറിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. നേരത്തേ രണ്ടുതവണ വിവാഹിതനായ ആളാണ് ശ്രീജിത്ത്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്കു മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മിൽനയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിൽനയെ കാണാതായത്. മിൽനയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Kerala
അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിൽ എത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ സൈഡ് റോഡിൽനിന്നു പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് കയറിവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കമ്പികളുമായി വാഹനത്തിന് മുകളിലേക്ക് വീണു. തത്സമയം രക്ഷാപ്രവർത്തനം നടത്താനാവാതെ നാട്ടുകാർ നിസഹായരായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വാതിയെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും രക്തം വാർന്ന് സ്വാതി മരിച്ചിരുന്നു. അഭിലാഷ്, ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പുന്നപ്ര പാലപ്പറമ്പ് വീട്ടിൽ സോണിമോന്റെയും മിനിമോളുടെയും മകളാണ് സ്വാതി.
Kerala
കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയതായുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും എടുത്തു.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തിയാണ് മൊഴിയെടുത്തത്. തനിക്കു നേരിടേണ്ടിവന്ന അതിക്രമം സംബന്ധിച്ച് ആദ്യം നൽകിയ മൊഴിതന്നെ അന്വേഷണ സംഘത്തോട് വീണ്ടും ആവർത്തിച്ചു. സംഭവം പുറത്തു പറയരുതെന്ന് ആശുപത്രി പരിസരത്ത് ഭീഷണി ഉണ്ടായതായും യുവതി മൊഴി നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരേയാണ് കൊല്ലം സ്വദേശിനി 25കാരിയായ യുവതി കഴിഞ്ഞയാഴ്ച കായംകുളം പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരയെ ഭീഷണിപ്പെടുത്തിയതുൾപ്പടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ അന്വേഷണ സംഘം മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ വാഹനത്തിൽ കയറ്റുന്നതിനിടെ യുവതിക്കുനേരേ അതിക്രമം കാട്ടിയെന്നാണ് പരാതി.
Kerala
കൊല്ലം: പരവൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.
പരവൂർ പാരിപ്പള്ളി റോഡിൽ പുത്തൻകുളത്തായിരുന്നു അപകടം നടന്നത്. പരിക്കേറ്റ റെജി മോൻ ചികിത്സയിൽ കഴിയുകയാണ്.
കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് ദമ്പതികളെ ഇടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ കുശിനഗറിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ കാജൽ (23) എന്ന യുവതി മരിച്ചു, മാതാവ് ലീലാവതി ദേവി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിലെ മേൽക്കുര വഴി വീടിനുള്ളൽ കയറിയ അജ്ഞാതനായ ഒരാൾ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരുടെയും മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ലീലാവതിയുടെ ഭർത്താവ് പ്രഭുനാഥ് യാദവ് ഓടിയെത്തിയപ്പോഴെയ്ക്കും പ്രതി രക്ഷപ്പെട്ടു.
ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലായിരിക്കെ കാജൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലീലാവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കുറ്റിക്കോൽ: രാവിലെ ജോലിക്കു പോകുകയായിരുന്ന യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. പള്ളഞ്ചി പുതിയകണ്ടത്തെ പി. ലത (46)യെയാണ് കാട്ടുപന്നി ആക്രമിച്ചത്.
കാസർഗോട്ടെ ഒരു അപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ലത രാവിലെ ജോലിക്കു പോകാനായി പള്ളഞ്ചി വട്ടക്കുണ്ടിലെ ബസ് വെയിറ്റിംഗ് ഷെഡിലേക്കു നടക്കുമ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.
നിലത്തു വീണ ലത എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പന്നി വീണ്ടും കുത്താനെത്തിയെങ്കിലും ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ലതയെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
കൊച്ചി: കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. എലൂർ സ്വദേശി വിപിനാണ് അറസ്റ്റിലായത്. മാലിക്ക് ഷോപ്പിന് സമീപം ഇടവഴിയിലായിരുന്നു അതിക്രമം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതയെ പ്രതി തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
രാജാക്കാട്: വൃക്ക മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് യുവതി സഹായം തേടുന്നു. സേനാപതി പഞ്ചായത്തിലെ മുക്കുടില് ഞാറുകുളത്ത് ആനി റോസ് ജോര്ജാണ് (26) സുമനസുകളുടെ കരുണയ്ക്കായി കരം നീട്ടുന്നത്.
ബികോം പാസായശേഷം നാലു വര്ഷം മുന്പ് തൃക്കാക്കര ലോജിക് കോളജില് സിഎംഎക്ക് പഠിക്കുന്നതിനിടെയാണ് രോഗബാധിതയായത്. ഇതിനിടെ വൃക്കദാതാവിനെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് സഹോദരന് വൃക്ക നല്കാന് തയാറായി. എന്നാല് ആനിയുടേത് എ പോസിറ്റീവും സഹോദരന്റെ വൃക്ക ബി പോസിറ്റീവും ആയിരുന്നു.
അടുത്ത നാളില് സഹോദരന്റെ വൃക്ക മറ്റൊരാള്ക്ക് നല്കി, അവരുടെ ബന്ധുക്കള് എ പോസിറ്റീവ് വൃക്ക ആനിക്ക് നല്കാമെന്നാണ് ചികിത്സിക്കുന്ന മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡോക്ടര്മാര് അറിയിച്ചിരിക്കുന്നത്.
28നു നടക്കുന്ന ശസ്ത്രക്രിയയ്ക്കായി ആനിയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് 20 ലക്ഷം രൂപയോളം ചെലവുവരും.
പിതാവ് മരിച്ചുപോയ ആനി അമ്മയോടും സഹോദരനോടുമൊപ്പം 30 സെന്റ് സ്ഥലത്ത് ക്രെഡിറ്റ് യൂണിയന് സംഘടന നിര്മിച്ചുനല്കിയ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്.
കൂലിപ്പണിക്ക് പോയിരുന്ന അമ്മയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനാല് ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. സഹോദരന് ജിത്തു പാചകവാതക ഏജന്സിയുടെ വാഹനത്തില് ജോലിക്ക് പോകുകയാണ്.
നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഈ കുടുംബം. ആനി റോസ് ഇപ്പോള് ഇഗ്നോ വഴി എംബിഎ ചെയ്തുവരികയാണ്. യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന് സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
സേനാപതി യൂണിയന് ബാങ്ക് ശാഖയില് ആനി റോസ് ജോര്ജിന്റെ പേരില് 735302010004682 എന്ന നമ്പറില് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്ഇ കോഡ്: UBIN0573531. ഗൂഗിള് പേ നമ്പര്: 9744408981.
Kerala
പാലോട്: കഴിഞ്ഞ ദിവസം പാലോടുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലോട് പാപ്പനംകോട് സ്വദേശിനി സിബിനയാണ് (30) മരിച്ചത്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കുക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പാലോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.
District News
കളമശേരി: കളമശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. പ്രതിയെ പാലക്കാട് അഗളിയിൽ നിന്നാണ് കളമശേരി പോലീസ് പിടികൂടിയത്.
യുവതിയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. സംഭവസമയം ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ മദ്യലഹരിയിലായിരുന്നു. യുവതിയുടെ ഫോണും കൃത്യത്തിന് ഉപയോഗിച്ച ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി ശക്തമായി ചെറുത്തു നിന്നതിനാലാണ് പ്രതി പീഡന ശ്രമം ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് നിന്നെത്തി പത്തടിപ്പാലത്തെ കാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. നാട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ഇയാളുടെ തിരിച്ചറിയൽ പരേഡ് നടത്താത്തതിനാലാണ് ഫോട്ടോയും പേരും പുറത്ത് വിടാത്തതെന്ന് കൊച്ചി ഡിസിപി ഷെഹൻഷാ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയിൽവേ ക്രോസിനോട് ചേർന്നായിരുന്നു സംഭവം.
എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ബൈക്കിൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്റ്റോപ്പിന് സമീപം റെയിൽവേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോൾ ആക്രമിക്കുകയും മൊബൈൽ ഫോണും മാലയും കവരുകയുമായിരുന്നു.
200ഓളം സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രതി ബൈക്കിൽ യുവതിയെ പിന്തുടർന്നെത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
District News
തുറവൂർ: സൗജന്യമായി മത്സ്യം നൽകാതിരുന്നതിനെത്തുടർന്ന് യുവതിയായ മത്സ്യവിൽപ്പനക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയെ തുടർന്ന് കാപ്പാ കേസ് പ്രതി റിമാൻഡിൽ. പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ട ഭൗമൻ ഷാജിയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് റിമാൻഡിലായത്.
കഴിഞ്ഞ ദിവസം പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ദേശീയപാതയോരത്ത് മത്സ്യവിൽപ്പന നടത്തുന്ന യുവതിയുടെ അടുത്തെത്തി ഇയാൾ മത്സ്യം ചോദിച്ചു. ഈ സമയം മറ്റൊരു സ്ത്രീയും മത്സ്യം ചോദിച്ചു. ഇയാൾക്ക് മുമ്പേ സ്ത്രീക്ക് മത്സ്യം നൽകിയതോടെയാണ് ഭീഷണിപ്പെടുത്തിയത്. തന്നെ ബഹുമാനിച്ചില്ലെന്നു പറഞ്ഞാണ് യുവതിയായ മത്സ്യവിൽപ്പനക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭർത്താവിന്റെയും നാട്ടുകാരുടെയും മുൻപിൽ ഭീഷണിപ്പെടുത്തിയത്.
പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മത്സ്യവിൽപ്പന നടത്തിക്കില്ലെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് യുവതിയുടെ മൊഴി പ്രകാരം പട്ടണക്കാട് പോലീസ് കേസെടുത്തു . ഇയാൾക്കെതിരേ പട്ടണക്കാട്, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ 2001 മുതൽ വീടുകയറി ആക്രമണം, വധശ്രമം, തീവെയ്പ്പ്, നരഹത്യാശ്രമം, സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗിക അതിക്രമം, വികലാംഗനെ ആക്രമിക്കൽ, പട്ടിക ജാതിക്കാരെ ആക്രമിക്കൽ തുടങ്ങിയ 20 ഓളം കേസുകളുണ്ട്.
2025ൽ തന്നെ മൂന്നു കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടെ കാപ്പാ നിയമപ്രകാരം നടപടികൾ സ്വീകരിക്കപ്പെട്ട ശേഷം എല്ലാ ബുധനാഴ്ചയും ശനിയാഴ്ച്ചയും പട്ടണക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന കാപ്പാ ബോർഡിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചുവരവേയാണ് ഈ സം ഭവം.
District News
നിലന്പൂർ: യുവതിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 15,000 രൂപ പിഴയടക്കാനും നിലന്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു.
തിരുവനന്തപുരം ചക്കിപ്പാറ പുനലാലിലെ ലെനിൻ രാജ്ഭവൻ വീട്ടിലെ ഷുഹൈബിനെ (23) യാണ് മൂന്ന് വർഷം തടവിനും 15,000 രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ ഒന്പത് മാസം അധിക തടവ് അനുഭവിക്കുന്നതിനും ശിക്ഷിച്ചത്.
2022 ജൂലൈ മുതൽ ഒന്നാം സാക്ഷിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, പിന്നീട് ജൂലൈ 25 ന് വൈകുന്നേരം ഏഴിന് നിലന്പൂർ കോടതിപ്പടിയിൽ ബലമായി ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റികൊണ്ടുപോയിരുന്നു.
ഓട്ടോറിക്ഷയിൽ വച്ച് ലൈംഗിക അക്രമത്തിന് വിധേയമാക്കുകയും തുടർന്ന് ഫോട്ട ോകളും മറ്റും പ്രതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2000 രൂപ അപഹരിക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.
നിലന്പൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴയടക്കുന്നപക്ഷം പിഴ സംഖ്യ ഇരക്ക് നൽകാനും ഉത്തരവായി.
National
ഹൈദരാബാദ്: വിവാഹം മുടങ്ങിയതിന്റെ പേരിൽ യുവതിക്കു സ്വന്തം രക്തം കുത്തിവച്ച എച്ച്ഐവി ബാധിതൻ പോലീസ് പിടിയിൽ. ഹൈദരാബാദ് സ്വദേശിയായ 24 കാരനാണ് പിടിയിലായത്.
വരനു പകർച്ചവ്യാധി സ്ഥിരീകരിച്ചതോടെ 22 കാരിയായ യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിൽനിന്ന് പിൻമാറി. അടുത്ത ബന്ധുക്കളായിരുന്നതിനാൽ നേരത്ത വീട്ടുകാർ ഉറപ്പിച്ചിരുന്ന വിവാഹം മാറിയതോടെ യുവാവിന്റെ പ്രതികാരം ആളിക്കത്തുകയായിരുന്നു.
യുവാവിന്റെ അച്ഛനും എച്ച്ഐവി ബാധിതനാണ്. ഇതേത്തുടർന്നാണ് വരൻ പരിശോധനയ്ക്കു വിധേയനാകണമെന്ന് യുവതിയുടെ വീട്ടുകാർ ശഠിച്ചത്. കഴിഞ്ഞ ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി രക്തം കുത്തിവയ്ക്കുകയായിരുന്നു.
Kerala
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കോട്ടയം മൂലേടം സ്വദേശിനിയായ സുധ ബേബി ആണ് കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ ഷാജിയും സുധയുടെ അമ്മയും ഹൈക്കോടതിയിൽ സഹപ്രവർത്തകരായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.